ഒരു മരത്തിൻറെ ചില്ലയിൽ രണ്ടു കാക്കകൾ കൂട് കെട്ടിയിരുന്നു. അവർ ദുഖിതരായിരുന്നു. അസംതൃപ്തമായിരുന്ന ഒരു ജീവിതമാണ് നയിച്ചിരുന്നത്.
മുട്ട വിരിയിക്കാൻ കഴിയാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദുഖം.
അവിടെ അടുത്തായി ഒരു പൊറ്റിൽ ഒരു പാമ്പുണ്ടായിരുന്നു. കാക്കകൾ ഇര തേടി പോകുമ്പോൾ ഈ പാമ്പ് മരത്തിനു മുകളിൽ ഇഴഞ്ഞു കയറി മുട്ടകൾ പൊട്ടിച്ചു കാക്കകുഞ്ഞുങ്ങളെ തിന്നുമായിരുന്നു.
ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യമല്ല, പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചതുകൊണ്ടായിരുന്നു കാക്കകൾക്ക് വിഷമം.
അങ്ങനെ അവർ കുറുക്കനെ കണ്ടു ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചു.
കാക്കകളെ കണ്ട കുറുക്കൻ ഗുഹയിൽ നിന്ന് പുറത്തു വന്നു.
എന്നിട്ട് കാര്യം അന്വേഷിച്ചു. "എന്താ? എന്ത് പറ്റി?. എന്താ വിഷമം?. കാര്യം പറയൂ!. വന്നതിനു എന്തെങ്കിലും കാരണമുണ്ടാകും."
അപ്പോൾ കാക്കകൾ അവരുടെ കഥ വിവരിച്ചു.
"ഞങ്ങൾ മറ്റൊരു മരത്തിൽ കൂട് കെട്ടാം എന്ന് വിചാരിക്കുന്നു. പക്ഷേ അതിനു മുൻപ് നിങ്ങളുടെ അഭിപ്രായം അറിയാമെന്നു വിചാരിച്ചു."
"പ്രശ്നങ്ങളെ കണ്ട് ഒളിച്ചോടുകയല്ല വേണ്ടത്. നല്ല ഫലം കിട്ടാൻ നിങ്ങൾ അവയെ ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. നിങ്ങൾ ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ നിങ്ങളുടെ ശത്രു നശിക്കും."
രണ്ടു കാക്കകളും കുറുക്കന്റെ ഉപദേശം അനുസരിക്കാമെന്ന് സമ്മതിച്ചു.
അടുത്ത ദിവസം ആണ് കാക്ക ഇര തേടി പോയപ്പോൾ രാജകുമാരി കുളിക്കുന്നത് കണ്ടു . അവരുടെ മുത്തുമാല നദീതീരത്തായി ഊരി വച്ചിരിക്കുന്നതും ആണ്കാക്ക ശ്രദ്ധിച്ചു.
ക്ഷണനേരം കൊണ്ട് അത് താഴോട്ടു പറന്നു വന്നു മുത്തുമാലയും കൊത്തിക്കൊണ്ടു അതിവേഗം പറന്നു.
ഇതുകണ്ട രാജകുമാരി ഉച്ചത്തിൽ പറഞ്ഞു: "എന്റെ മുത്തുമാല ..., കാവൽക്കാരി ആ കാക്കയെ പിടിക്കൂ!! . അതിനെ വിടരുത്!! . പിന്തുടരൂ!! . മുത്തുമാലയില്ലാതെ നിങ്ങളെ ഞാൻ കൊട്ടാരത്തിൽ കടക്കാനനുവദിക്കില്ല."
രാജകുമാരിയുടെ ആജ്ഞയെ ഭയന്ന് കാവൽക്കാർ കാക്കയെ പിന്തുടർന്നു ഓടാൻ ആരംഭിച്ചു. പറന്നു പറന്ന് കാക്ക ആ മുത്തുമാല പാമ്പിന്റെ പൊറ്റിനുള്ളിൽ കൊണ്ടുപോയിട്ടു.
ഇതുകണ്ട ഭടന്മാർ പാമ്പിൻ പൊറ്റ് ഇടിച്ചു നശിപ്പിക്കാൻ തുടങ്ങി. പാമ്പ് ചീറ്റിക്കൊണ്ട് പോറ്റിനുള്ളിൽ നിന്നും പുറത്തു വന്നു. ഉടൻ തന്നെ ഒരു ഭടൻ തന്റെ വാള് കൊണ്ട് അതിനെ തുണ്ടം തുണ്ടം ആക്കി. ഭടന്മാർ ആ മുത്തുമാലയും എടുത്തുകൊണ്ടു കൊട്ടാരത്തിലേക്ക് മടങ്ങി.
മരത്തിനു മുകളിൽ ഇരുന്നു കാക്കകൾ ഇവയെല്ലാം കാണുന്നുണ്ടായിരുന്നു. അവയ്ക്കു വളരെ സന്തോഷമായി.
പിന്നീടു കാക്കകൾ മുട്ടയിട്ടു. മുട്ടകൾ വിരിഞ്ഞു .
അവർ കുറുക്കന് നന്ദി പറഞ്ഞു സംതൃപ്തരായി കാലങ്ങളോളും ജീവിച്ചു.
ഗുണപാഠം :: ദുഷ്ടതയെ ഗൂഢാലോചന കൊണ്ട് മാത്രമേ വിജയിക്കാൻ സാധിക്കൂ . നാമെപ്പോഴും ജാഗരൂഗരായിരിക്കണം. നാം കൂട്ടമായി പ്രവർത്തിക്കരുത്. അതുപോലെ മറ്റുള്ളവരുടെ ഗൂഢാലോജനക്ക് പാത്രമാകുകയുമരുത്.