വളരെ പണ്ട് നടന്ന കഥയാണ്.
ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു. അയാൾ ഒരു പാവപ്പെട്ടവനായിരുന്നു. വളരെ കഷ്ടപ്പെട്ട് അധ്വാനിച്ചു അതിൽ കിട്ടുന്ന വരുമാനം അയാളുടെ കുടുംബത്തിനു മതിയായിരുന്നു .
ഒരു ദിവസം ജോലി ചെയ്തു വന്ന വൈകുന്നേരം അയാൾക്ക് വല്ലാതെ വിശന്നു. അയാൾ അടുക്കളയിൽ ചെന്ന് പാത്രമെടുത്തു നോക്കി. ഒന്നും കഴിക്കാനില്ല. അയാൾ ആലോചിച്ചു.
" ഉം! ഇന്ന് രാത്രി എന്താണ് പാചകം ചെയ്യുക."
ആ സമയത്ത് അയാളുടെ കുടിലിന്റെ വാതിലിൽ ഒരു കോഴി കരയുന്ന ശബ്ദം അയാൾ കേട്ടു.
"ഏ ! ആ കോഴി ഇന്നെനിക്ക് ഒരു നല്ല വിരുന്നാകുമെന്നു തോന്നുന്നു.": അയാൾ പറഞ്ഞു.
കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആ കോഴിയെ കൃഷിക്കാരൻ പിടിച്ചു.
ആ കോഴിയെ പാചകം ചെയ്യാൻ വേണ്ടി ശ്രമിച്ചപ്പോൾ ആ കോഴി പെട്ടെന്നു സംസാരിച്ചു : "കൃഷിക്കാരാ , എന്നെ ഒന്നും ചെയ്യരുത്. ഞാൻ നിന്നെ നന്നായി സഹായിക്കും."
അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു. "എന്താ ഇത് , ഈ കോഴി നന്നായി സംസാരിക്കുന്നുണ്ടല്ലോ. ഉം.. ശരി. അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ കൊല്ലുന്നില്ല . പക്ഷെ , നീയെന്നെ ഏതു വിധത്തിൽ സഹായിക്കുമെന്നു പറയൂ."
അപ്പോൾ കോഴി പറഞ്ഞു : "നീ എന്നെ കൊല്ലാതെ വിട്ടെങ്കിൽ ദിവസം ഒരു സ്വർണ മുട്ട വീതം തരും."
അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു :"ഏ! സ്വർണമുട്ടയോ ! അതും എന്നും തരുമോ ! പക്ഷെ ഈ കാര്യത്തിൽ എങ്ങനെ നിന്നെ വിശ്വസിക്കാം? ഒരു പക്ഷെ നീയെന്നെ ചതിച്ചാലോ ? ".
അപ്പോൾ കോഴി പറഞ്ഞു : "നീയെന്നെ വിശ്വസിക്കണം . നാളെ നിനക്കു സ്വർണമുട്ട തന്നില്ലെങ്കിൽ നിനക്കെന്നെ കൊല്ലാം."
അപ്പോൾ കൃഷിക്കാരൻ പറഞ്ഞു :
"ശരി. നാളെ വരേയ്ക്കും നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു കൊള്ളം."
ആ കൃഷിക്കാരൻ കുടിലിലേക്ക് പോയി ആ കോഴിയെ കൂട്ടിലടച്ചു. അടുത്ത ദിവസം കൃഷിക്കാരൻ കോഴി പറഞ്ഞതുപോലെ സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ കോഴിക്കൂട്ടിലേക്ക് പോയി .
"ഏ ! എന്താ ഇത്? ആശ്ചര്യമായിരിക്കുന്നല്ലോ. ഇതു ശരിക്കും സ്വർണമുട്ട തന്നെ ആണല്ലോ."
അയാൾ ആ മുട്ടയും എടുത്തു കൊണ്ട് ചന്തയിൽ വില്ക്കാനായി പോയി .
സ്വർണമുട്ടയും കൊണ്ട് ലേലം തുടങ്ങി.
"ഇത് അദ്ഭുതമാണ് . സ്വർണമുട്ടയാണ്. വാങ്ങിക്കൊള്ളു ! ഇത് അതിശയമായ സ്വർണമുട്ട വാങ്ങിക്കൊള്ളു !" .
ഇതു കേട്ട് എല്ലാവരും സ്വർണമുട്ട കാണുവാൻ അടുത്തുകൂടി.
ഒരാൾ പറഞ്ഞു . "ആ സ്വർണമുട്ട എനിക്ക് വേണം. എത്ര പൈസ വേണമെങ്കിലും തരാം . അതെനിക്കു താ ."
"പേടിക്കേണ്ട , ഇതു നിങ്ങൾക്കു തന്നെ തരാം. നാളെ ഇതു പോലൊരു മുട്ട കൊണ്ടു വരാം.എല്ലാരും കാത്തിരുന്നോളൂ".
കൃഷിക്കാരൻ ആ സ്വർണമുട്ട വിറ്റു നല്ലൊരു തുക സമ്പാദിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കോഴി സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാനായി കോഴിക്കൂട്ടിനടുത്തേക്കു പോയി.
"ആഹാ ! അദ്ഭുതം ! ഇനിയുമൊരു സ്വർണമുട്ടയോ ! ഇപ്പോൾ തന്നെ ഇതും വിറ്റു കളയണം ."
അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീണ്ടും അയാൾ ആ മുട്ടയും കൊണ്ട് ചന്തയിലേക്ക് പോയി.
"അതിശയമായ സ്വർണമുട്ട ! മേടിച്ചോളൂ !" "ഈ മുട്ട ഞാൻ വാങ്ങിക്കോളാം ."
ഒരു സ്ത്രി പറഞ്ഞു . ദിവസം തോറും ആ കോഴി സ്വർണമുട്ട കൊടുത്തുകൊണ്ടെയിരുന്നു .കോഴി കൊടുത്ത സ്വർണമുട്ടയും കൊണ്ട് ആ കൃഷിക്കാരൻ നിറയെ പണം സമ്പാദിച്ചുകൊണ്ടെയിരുന്നു. അവൻ പണക്കാരനായി. അയാൾ ഭയങ്കര അഹങ്കാരിയായി മാറി. ഓരോ ദിവസം മുട്ട കൊണ്ടു പോയി വിൽക്കാൻ അയാൾക്ക് മടിയായി. അതുകൊണ്ട് അയാൾ ആ കോഴിയെ കൊന്ന് അതിനുള്ളിലെ അതിനുള്ളിലെ എല്ലാ മുട്ടയും എടുക്കാമെന്ന് ചിന്തിച്ചു . അവൻ ആ കോഴിയെ കൊന്നു അതിന്റെ വയറു തുറന്നു നോക്കി. പക്ഷെ അവനൊന്നും കിട്ടിയില്ല . അവന്റെ തെറ്റ് മനസിലായി.
"സ്വർണമുട്ട കാണുന്നില്ല. ഇതിന്റെ ഉള്ളിലിരുന്ന സ്വർണ നിധി കാണുന്നുമില്ല."
അവൻ നിരാശനായി കരഞ്ഞു .
"കോഴിയെ കൊന്നു കുറെ സ്വർണമുട്ട എടുക്കാമെന്ന് ഞാൻ വിചാരിച്ചു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ. "
ഗുണപാഠം :: അത്യാഗ്രഹം ജീവൻ നശിപ്പിക്കും .

nice
ReplyDeleteGood message
ReplyDeletehttps://kuttykadhakal.blogspot.com/2015/03/swarnamutta-golden-egg.html?m=1
ReplyDeleteഇത് പൊന്മുട്ട ഇടുന്ന താറാവിന്റെ കഥ തന്നെ അല്ലേ...
ReplyDeleteGood one. എനിക്ക് ഈ story വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteനല്ല mesagum കൂടിയാണ് തന്നത്.
Ingane copy adichu kadha undankkendiyirunnilla🤦🏻♀️🤦🏻♀️
ReplyDelete