കോസല രാജ്യത്തെ രാജാവായിരുന്നു നന്ദൻ. പ്രജാക്ഷേമ തത്പരനായിരുന്നു അദ്ദേഹം.
ഒരിക്കൽ കാശിയിലെ രാജാവ് യുധാജിത് കോസലം ആക്രമിച്ചു. നന്ദൻ ശക്തിയായി ചെറുത്തു നിന്നു. ഘോരമായ യുദ്ധം നടന്നു. പക്ഷെ , എന്തു ഫലം. നന്ദന്റെ സൈന്യത്തിന് കനത്ത നാശമുണ്ടായി. കുതിരപ്പട ചിന്നിച്ചിതറി. ആനകൾ വിരണ്ടോടി. നന്ദന്റെ സൈനികരിൽ പലരും മരിച്ചു വീണു. ശേഷിച്ച സൈനികർ ജീവനും കൊണ്ടോടി. നിവൃത്തിയില്ലാതെ നന്ദൻ യുദ്ധത്തിൽ നിന്നു പിൻവാങ്ങി. കാട്ടിലേക്കു രക്ഷപെട്ടു.
അങ്ങനെ കോസലം യുധാജിത്തിന്റെ അധീനതയിലായി . വിജയശ്രീലാളിതനായ കാശിരാജാവ് എങ്ങനെയും നന്ദനെ പിടികൂടണമെന്നു തീരുമാനിച്ചു.
"കോസലാധിപനായ നന്ദനെ പിടിച്ചു നമ്മുടെ മുന്നിൽ ഹാജരാക്കുന്നവർക്ക് ആയിരം സ്വർണനാണയം പാരിതോഷികം നൽകുന്നതായിരിക്കും ." യുധാജിത് വിളംബരം പുറപ്പെടുവിച്ചു.
നാളുകൾ കടന്നു പോയി. നന്ദനെ പിടികൂടാൻ ആർക്കും സാധിച്ചില്ല. അങ്ങനെയിരിക്കെ നന്ദൻ ഒളിച്ചു താമസിക്കുന്ന വനത്തിനോട് ചേർന്നുള്ള ഗ്രാമത്തിലെ നദിയിൽ വെള്ളപ്പൊക്കമുണ്ടായി. നദി കരകവിഞ്ഞൊഴുകി. ഗ്രാമീണരുടെ വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടി. നല്ലവനായ നന്ദന് വെറുതെയിരിക്കാനായില്ല.
"ഈ സാധുക്കളെ എങ്ങനെയും സഹായിക്കണം." നന്ദൻ തീരുമാനിച്ചു. പക്ഷെ , അധികാരം നഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്ന നന്ദൻ അവരെ എങ്ങനെയാണ് സഹായിക്കുക ? അദ്ദേഹം തലപുകഞ്ഞാലോചിച്ചു . ഒടുവിൽ നന്ദൻ ഒരു തീരുമാനത്തിൽ എത്തി. വൈകാതെ ഏതാനും ഗ്രാമീണരെയും കൂട്ടി അദ്ദേഹം കാശിയിലേക്കു പുറപ്പെട്ടു .
യുധാജിത്തിന്റെ മുന്നിൽ ചെന്നുനിന്ന് അദ്ദേഹം പറഞ്ഞു . "എന്നെ പിടിച്ചു ഹാജരാക്കുന്നവർക്കു ആയിരം സ്വർണനാണയം നൽകുമെന്നു വിളംബരം ചെയ്തിരുന്നല്ലോ . അത് ഈ ഗ്രാമീണർക്ക് നൽകുക." നന്ദന്റെ വാക്കുകൾ കേട്ട് യുദാജിത് അത്ഭുതപ്പെട്ടു . വിവരങ്ങളെല്ലാം അറിഞ്ഞു കാശിരാജന്റെ കണ്ണു നിറഞ്ഞു.
കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി നന്ദൻ തന്റെ ശത്രുവിനു മുൻപിൽ കീഴടങ്ങാൻ പോലും തയ്യാറായിരിക്കുന്നു ! യുധാജിത് എഴുന്നേറ്റ് ആദരപൂർവം നന്ദനെ പ്രണമിച്ചു. എന്നിട്ടു പറഞ്ഞു : "നന്ദാ , താങ്കളാണ് രാജ്യം ഭരിക്കാൻ തികച്ചും യോഗ്യൻ. അങ്ങയുടെ ഹൃദയവിശാലത മറ്റു രാജാക്കന്മാർക്ക് ഒരു പാഠമാണ്." യുദ്ധം ചെയ്തു കോസലവാസികളെ ദ്രോഹിച്ചതിനു യുധാജിത് ക്ഷമ ചോദിച്ചു. നന്ദന് രാജ്യം വിട്ടു കൊടുത്തു. ജനങ്ങൾക്കു സന്തോഷകരമാം വിധം നന്ദൻ വളരെക്കാലം രാജ്യം ഭരിച്ചു.
ഗുണപാഠം :: ത്യാഗം ചെയ്താൽ ഉയർച്ച ഉണ്ടാവും.
Wonderful story.... It has a nice moral..
ReplyDeleteThis comment has been removed by the author.
ReplyDeleteNice Story
ReplyDeletegreat
ReplyDeleteGreat story
ReplyDeleteNice story
ReplyDeleteവളരെ നാനായിരിക്കുന്നു
ReplyDelete