ഒരു കാട്ടിൽ ഒരു സംഘം കുരങ്ങന്മാർ വളരെ മധുരമുള്ള മാമ്പഴങ്ങളുള്ള ഒരു മാവിൻചുവട്ടിൽ വസിച്ചു വന്നു. എല്ലാ കുരങ്ങന്മാരും കുരങ്ങു രാജാവിന്റെ വാക്കുകൾ അനുസരിച്ചാണ് ജീവിച്ചു പോന്നത്.
"കൂട്ടുകാരേ, നമ്മൾ ഈ മാമ്പഴങ്ങൾ തിന്നു സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ എന്തോ ഒരപകടം സംഭവിക്കാൻ പോകുന്നൂവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ട്".
"മഹാരാജാവ് എന്താണുദ്ദേശിക്കുന്നത്"?
"നമ്മുടെ കാട്ടിനുള്ളിൽ ഈ രാജ്യത്തെ മഹാരാജാവ് വേട്ടയാടാനായി വന്നിട്ടുണ്ട്. അദ്ദേഹം ഈ മാമ്പഴങ്ങൾ രുചിച്ചിട്ടില്ല. രുചിച്ചു നോക്കിയാൽ പിന്നെ അതു നമുക്ക് ആപത്താണ്".
"അതിനിപ്പോൾ നാം എന്താണ് ചെയ്യുക"....?
"സൂക്ഷിച്ചിരിക്കണം... ഒരു മാമ്പഴം പോലും നദിയിൽ വീഴാതെ സൂക്ഷിക്കണം. നദിക്കു മുകളിലുള്ള ശാഖയിലുള്ള പൂവ്, കായ്, പഴങ്ങൾ ഇവയെല്ലാം നിങ്ങൾ പറിച്ചെടുക്കുവിൻ".
രാജാവ് പറഞ്ഞതനുസരിച്ചു കുരങ്ങന്മാർ അവയെല്ലാം പറിച്ചു വലിച്ചെറിഞ്ഞു.
വളരെ സൂക്ഷിച്ചു പ്രവർത്തിച്ചിട്ടു പോലും ഒരു മാമ്പഴം നദിയിൽ വീണു!
നദിയിലൂടെ ഒഴുകി ചെന്ന അത് രാജാവിന്റെ അംഗരക്ഷകന് ലഭിച്ചു. അയാൾ രാജാവിനെ സമീപിച്ച്: "മഹാരാജൻ ഇതു നോക്കൂ ഇത് അപൂർവമായ മാമ്പഴമാണ്".
"അത് ശെരി. ഇത് എവിടെ നിന്നാണ് കിട്ടിയത്" ?
"നദിയിൽ നിന്നാണ് കിട്ടിയത്. കാട്ടിനുള്ളിൽ നിന്ന് വന്നതായിരിക്കും"...
"ശെരി. നമുക്ക് ആ മരമെവിടെയാണെന്നു നോക്കാം".
അവിടെ എത്തിച്ചേർന്ന മഹാരാജാവ് എല്ലാവരോടും മാമ്പഴം രുചിക്കുവാൻ പറഞ്ഞു.
അന്നു രാത്രി കുരങ്ങന്മാർ മാമ്പഴം തിന്നാനായി വന്നു.
"മന്ത്രി, എന്താണ് ഇവിടെ ഒരു ശബ്ദം"..?
"കുരങ്ങന്മാരുടെ ബഹളമാണ് രാജൻ"
"അങ്ങനെയാണെങ്കിൽ നാളെ അവയെ വേട്ടയാടുവാൻ കൽപിക്കൂ".
"അയ്യോ...! കുടുങ്ങി....!
ക്ഷമിക്കുവിൻ, ക്ഷമിക്കുവിൻ.
രക്ഷപെടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം."
കുരങ്ങു രാജാവ് നല്ല നീളവും ബലവുമുള്ള ഒരു വള്ളി മരത്തിൽ കെട്ടി... അതിന്റെ മറ്റേ അറ്റം തന്റെ അരയിലും കെട്ടി...
"ഞാൻ അക്കരക്കു ചെന്ന് അവിടെയുള്ള മരത്തിൽ ഈ വള്ളിയുടെ അറ്റം കെട്ടാം.
പിന്നീട് ഓരോരുത്തരായി അക്കരക്കു വന്നാൽ മതി."
കുരങ്ങു രാജാവ് ചാടി ചെന്ന് അക്കരെയുള്ള മരത്തിൽ വള്ളിയുടെ അറ്റം കെട്ടാൻ ശ്രമിച്ചു.
പക്ഷെ അതിനു നീളം പോരാ.
എന്ത് ചെയ്യണമെന്നറിയാതെ താൻ തന്നെ ഈ മരത്തിൽ പിടിച്ചു തൂങ്ങി കിടക്കണമെന്നു അതു വിചാരിച്ചു.
കുരങ്ങന്മാർ ഓരോരുത്തരായി ഈ വള്ളിയിൽ പിടിച്ചു തൂങ്ങി ഇക്കരക്കു വന്നുചേർന്നു...ഇതു മഹാരാജാവ് കാണുന്നുണ്ടായിരുന്നു...!
"എന്താണ് ആലോചിക്കുന്നത് .വേഗം എന്റെ മുകളിൽ കൂടി കയറി പോകൂ."
"ഞാനെങ്ങനെ രാജാവിന്റെ മുകളിൽ കൂടി ..."
"അതൊന്നും ആലോചിക്കാൻ സമയമില്ല. ഉം... വേഗം...."
"കണ്ടില്ലേ മന്ത്രി, ആ കുരങ്ങൻ തന്റെ കൂട്ടുകാരെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്."
എല്ലാ കുരങ്ങന്മാരും ഇക്കരെ എത്തി. ഒടുവിൽ കുരങ്ങു രാജാവിനെ ശത്രുവായി കാണുന്ന ഒരുവൻ വന്നു. പ്രതികാരം ചെയ്യാൻ ഇതാണ് തക്ക സമയമെന്നു കരുതിയ ആ കുരങ്ങൻ രാജാവിനെ ചവിട്ടി തള്ളി താഴെ ഇട്ടു, താഴെ വീണ കുരങ്ങു രാജാവിന് വല്ലാതെ പരിക്ക് പറ്റി. ഈ ദൃശ്യം കണ്ട രാജാവ് കുരങ്ങിനെ രക്ഷിക്കാൻ ചെന്നു.
"മഹാരാജാവേ, എനിക്ക് വിഷമമില്ല... എന്റെ കൂട്ടുകാരെ രക്ഷിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്..."
ഗുണപാഠം :: സ്വയം ത്യാഗം ചെയ്യലാണ് മികച്ച ത്യാഗം

I liked the story
ReplyDeleteNice story
ReplyDeleteOru thyagathinte kadha
ReplyDeleteIt's a marvellous story. I am just thrilled.
ReplyDeleteBad finishing i don't understand the story verry bad
ReplyDelete